സുഖമായുറങ്ങുന്നവര്‍....
രാത്രി സമയത്തെ യാത്രകള്‍ പലപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നവയാണ്.കഴിഞ്ഞ ദിവസത്തെ യാത്രയുടെ മടക്കം എത്ര ശ്രമിച്ചിട്ടും രാത്രിയിലെ ട്രാഫിക് കുരുക്കിലായി.നഗരത്തിന്റെ തിരക്കിട്ട ബൈപാസ്സിലൂടെ ഹൈവേയിലെക്കുള്ള യാത്രയിലെ മിനക്കെടുത്തുന്ന കാത്തിരുപ്പുകള്ക്കിടയിലാണ് പാതയോരത്തെ ചെറിയ മണ്‍കൂനകള്‍ കണ്ടത്..ഒരേ മണ്‍കൂനക്ക് മുകളില്‍ ഒരു പാട് കുരിശുകള്‍, റോഡില്‍ തൊട്ടു തൊട്ടില്ലെന്ന കണക്കുള്ള കുടീരങ്ങള്‍.വരി വരിയായി, ചിലതില്‍ ഫലകങ്ങളുണ്ട് ,മങ്ങിത്തുടങ്ങിയ അക്ഷരങ്ങള്‍.ചിലതിനു പ്രത്യേകം കെട്ടിത്തിരിച്ച അതിരുകളുണ്ട്.സ്ഥലം കുറഞ്ഞത് കൊണ്ടാവും ഒരേയിടത്തു തന്നെ പലരെയും ഉറക്കേണ്ടി വന്നത്. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പാതകളിരട്ടിക്കുമ്പോള് ജീവിച്ചിരിക്കുന്നവനുപോലും ഉറങ്ങാനുള്ള ഇടം കുറവ്.അപ്പോള്‍ ഭൂമിവിടുന്നവനു തി ക്കിത്തിരക്കി അല്പം ഇടം കണ്ടത്തേണ്ടി വരും..കുറെയേറെ നീളത്തില്‍ പഴയതും പുതിയതുമായ പാര്‍പ്പിടങ്ങള്‍. ദേഹത്തിന്റെയോ ദേഹിയുടെയോ? അറിയില്ല.
രാപ്പകല്‍ ഈ കാതടപ്പിക്കുന്ന വണ്ടികളുടെയും, ആളുകളുടെയും ശബ്ദത്തിനിടയില്‍ അവരെങ്ങനെ ഉറങ്ങും. സംശയം മനസ്സിനടിയില് നിന്നും പൊങ്ങി വന്നു.ആറടി മണ്ണില്‍ ഉറങ്ങുകയെന്നല്ലേ സങ്കല്പം? ഇതിപ്പോ ആറടിയൊന്നുമില്ല, ഒരേ സ്ഥലത്ത് ഒരുപാട് പേര്.അവര്‍ക്കിടയില്‍ സംഘര്ഷങ്ങളോന്നുമുണ്ടാവില്ല, അതുറപ്പ്.പരാതിയും പരിഭവങ്ങളുമില്ലാതെ ഒരുറക്കം, ശാന്തമായി.
പഴയ പ്രഭാത സവാരി രണ്ടു ശ്മശാനങ്ങള്ക്കരികിലൂടെയുള്ള വഴിയിലൂടെയായിരുന്നു. അടുത്തൊന്നും വീടുകളും കടകളുമുണ്ടായിരുന്നില്ല വല്ലാതെ വിജനം .പക്ഷെ ,അവിടെ നിന്നാരും ഉപദ്രവിക്കാന്‍ എത്തില്ലെന്നുറപ്പായിരുന്നു. അന്ന് പലരും ആ നടത്തം ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. ഇടക്കെപ്പോഴെങ്കിലും വയ്യാതെ വരുമ്പോള്‍ അതിനു കാരണമായി ആ വഴിയിലൂടെയുള്ള നടത്തത്തെ അവര്‍ കുറ്റപ്പെടുത്തിയിരുന്നു, നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി കാലിലൊരു ചരടും അടുത്തുള്ള ദര്‍ഗയില്‍ നിന്നും കെട്ടിത്തന്നു. അന്ന് തമാശക്കാണെങ്കിലും ഞാന്‍ ചോദിച്ചിരുന്നു," ഹിന്ദു, മുസ്ലിം രണ്ടു പേരുടെ ആത്മാക്കളെ ബന്ധിക്കാന്‍ ഒരേ ചരടു മതിയോ ?"എന്ന്.വിശ്വാസങ്ങളെ ചോദ്യം ചെയ്യാനായിരുന്നില്ല ആ ചോദ്യം., ഏതാണ്ട് 4വര്‍ഷം അതേ പാതയിലൂടെയുള്ള നടത്തം തുടര്‍ന്നു, ആ ശ്മശാനത്തോട് വല്ലാത്ത അടുപ്പവും മനസ്സില്‍ തോന്നിയിരുന്നു,എല്ലാം അവസാനിക്കുന്നിടത്ത് തുടങ്ങുന്ന മറ്റൊരു ജീവിതത്തിലേക്കുള്ള വാതില്‍. രാത്രിയിലത്തെ കനലുകള്‍ ചിലതും വീണ്ടും എരിയുന്നത് പ്രഭാതത്തിന്റെ അരണ്ട വെളിച്ചത്തില്‍ കാണാം.വാടിയ പൂക്കള്‍ നിറഞ്ഞ വഴിത്താരകള്‍. ഒരു മരണമെങ്കിലും ഇല്ലാതെ ഒരു നാളും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു.
അതേ ആത്മബന്ധം കൊണ്ടാവും ഏതാണ്ട് ഒരാഴ്ചയോളം എന്റെ കൂടെ നടക്കാന്‍ ഒരു നായ്ക്കുട്ടി അവിടന്നെത്തിയത്.എന്റെ നടത്തം തീരും വരെ വീടറ്റം എന്നോടൊപ്പം അതും നടന്നു. എത്ര ശ്രമിച്ചിട്ടും പാതിവഴിയില്‍ മടങ്ങിപ്പോകാന്‍ അത് കൂട്ടാക്കിയില്ല.അടുത്ത ബന്ധുവിന്റെ മരണവാര്‍ത്തയെത്തും വരെ അതിനെ ഞാന്‍ കണ്ടിരുന്നു. പിന്നീടെങ്ങു പോയി എന്നറിയില്ല.വേര്പാടുകളെ കാലെ കൂട്ടിയറിയിക്കാന് എത്തിയതാവും. ആത്മാക്കളുടെ കൂട്ട് ഇന്നലെയാണ് വീണ്ടുമോര്‍ത്തത്. എല്ലാവരും സുഖമായുറങ്ങട്ടെ..
എങ്കിലും ആ നായക്കുട്ടി എവിടേ പോയിക്കാണും ? ... ആറ്റികുറുക്കിയ വരികള്‍ നല്ല ആഖ്യാനവും. കൊള്ളാം .
ReplyDeleteആത്മാക്കളുടെ കൂട്ട് പിന്നെ എന്തിനാണോർത്തത്???
ReplyDeleteThank u for the reading and appreciation
Deleteഎന്തായാലും ധൈര്യം പറയാതെ വയ്യ സ്വപ്നാ. ഒറ്റക്കു നടന്നു പോയില്ലേ എന്നും അതിലേ. നായക്കുട്ടി എവിടെ പോയി അല്ലേ. ചുരുങ്ങിയ വരികൾ വായിക്കാൻ കൌതുകം തോന്നി.
ReplyDeleteThank u geethaji.
Deleteനല്ലെഴുത്ത്..... വായിക്കാന്‍ രസമുണ്ട്....
ReplyDeleteശ്മശാനങ്ങള്ക്കിടയിലൂടെ പ്രഭാതസവാരി നടത്താന്‍ നല്ല ധൈര്യം വേണം...
follower gadjet കാണുന്നില്ല..
Thank you for the appreciation
Deleteസുഖമായുറങ്ങുന്നവര്‍......ഇഷ്ടപ്പെട്ടു രചന.
ReplyDeleteവരികളില്കൂടി സഞ്ചരിക്കുമ്പോള്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ലൊരെഴുത്ത്!
ആശംസകള്‍