ചേതന്‍ ഭഗത്തിനെ അറിയാതെ പോയ തങ്ക ചേച്ചിയിലൂടെ...
വിഷുവിനു രണ്ടു ദിവസം മുൻപായിരുന്നു തങ്കചേച്ചിയുടെ മരണം. തങ്കചേച്ചി എന്നാണോ വല്യമ്മ എന്നാണോ വിളിക്കേണ്ടത് എന്ന് കൃത്യമായി അറിയാതിരുന്ന ഒരു കാലത്തു എല്ലാവരും വിളിക്കും പോലെ തങ്കചേച്ചി എന്ന് വിളിച്ചു തുടങ്ങിയതാണ്. ചേച്ചിയെന്നു വിളിക്കാനുള്ള മൂപ്പല്ല, പ്രായം കൊണ്ടുണ്ടായിരുന്നത്. ഒന്നോരണ്ടോ തലമുറയകലമെങ്കിലും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം അവരുമായി. തലമുറകളുടെ അകലം കണക്കാക്കുന്നത് പത്രം, റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളുടെ അളവു തോതുകൾ വച്ച് തന്നെ. കഥാപ്രസംഗം, ബാലെ, കഥകളി , നാടകം ,സിനിമ എന്നീ കലാരൂപങ്ങൾക്കിപ്പുറം അക്ഷരങ്ങളിലേക്ക് കൈ പിടിച്ചു നടന്ന ഒരു നാടിന്റെ ചരിത്രം കൂടിയാണ് തങ്കചേച്ചിയിലൂടെ കാണാനാവുക.
അമ്പലവും അതിനോടനുബന്ധിച്ച വിശേഷങ്ങളും കഴിഞ്ഞാൽ 'ശ്രീശരവണ' എന്ന ഓല മേഞ്ഞ ടാക്കീസിനപ്പുറം വിനോദോപാധികൾ ഇല്ലാതിരുന്ന ഒരു ഗ്രാമത്തിന്റെ പ്രതിനിധി ആയിരുന്നു അവർ. മീനച്ചിലാറിനെ കുറുകെ കടക്കുന്നപാലം ഉണ്ടായിരുന്നിട്ടും അത്യാവശ്യങ്ങള്‍ക്കുമാത്രം പോകാനുള്ള ഒരിടമായി തൊട്ടടുത്ത സ്ഥലമായ കോട്ടപ്പുറം മാറിയിരുന്നു. അപ്പോള്‍ പിന്നെ അടുത്തുള്ള പട്ടണങ്ങളായ പാലായും, കോട്ടയവും ആണ്ടിലൊരിക്കല്‍ ജവുളിയെടുക്കാനോ സദ്യവട്ടങ്ങള്‍ക്കുള്ള പലചരക്കെടുക്കാനോ മറ്റോ മാത്രം പോവുന്നിടമായതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ .
നെല്ല്, കപ്പ, തേങ്ങാ, റബർ എന്നതിനപ്പുറത്തേക്കു ആ നാട് വളർന്നിരുന്നുമില്ല. കിഴക്കേ നടയിറങ്ങിയാല്‍ കാണുന്ന വിശാലമായ പാടശേഖരം, അതിന്റെ രണ്ടു വശത്തും വയലിറമ്പില്‍ കരഭൂമി. രണ്ടു മാലികളെയും തിരിച്ചിരുന്ന വയലുകളും വരമ്പുകളും അതിനപ്പുറത്തേക്കു മനുഷ്യരുടെ ചിന്തകളെ വളർത്തിയിട്ടുമുണ്ടാവില്ല. അക്കരെമാലിയിലെ ദുബായ്ക്കു പോയിത്തിരിച്ചു വന്ന കുട്ടപ്പച്ചേട്ടൻ ഒഴിച്ചാൽ അവിടം വിട്ടവരധികമില്ല. പൊതുവേ മൌനിയായിരുന്ന അയാളാവട്ടെ വിശേഷങ്ങള്‍ പോയിട്ട് ഉപചാരവാക്കുകള്‍ പോലും ഉരുവിടാന്‍ മടിച്ചിരുന്നു . ഇരു കരകളിലുള്ളവരുടെ വിവാഹം പോലും അടുത്തുനിന്നാവണം എന്ന് നിര്‍ബന്ധമുള്ളതു പോലെ തോന്നും. ഇതു കൊണ്ടൊക്കെ തന്നെയാവും പുറം ലോകത്തിന്റെ വിശേഷങ്ങൾ അത്രയൊന്നും അവിടുള്ളോരെ ബാധിച്ചിരുന്നില്ല. റേഡിയോയും പത്രവും കൊണ്ടെത്തിക്കേണ്ട വാര്‍ത്തകളൊന്നും അവിടാരെയും ബാധിച്ചില്ല.
ചക്കയും , കപ്പയും, ചേമ്പും, പ്രാതലിനും; ചേനയും, മത്തനും, ഇളവനും, പയറും ,വെള്ളരിയും .ചീരയും , കത്തിരിയും, പുത്തരിച്ചുണ്ടയും ഉച്ചയൂണിനും വിഭവങ്ങളായി. ഗോസായി പച്ചക്കറികള്‍ എന്ന് പേരിട്ട ഉരുളക്കിഴങ്ങും, ബീറ്റ്റൂട്ടും, കാരറ്റും, കാബേജും മിക്കവാറും വീടുകളുടെ പടിക്കെട്ടുകള്‍ കടന്നതേയില്ല.
സാംസ്കാരിക കേരളത്തിന്റെ മാധ്യമങ്ങൾ കോട്ടയം ആസ്ഥാനമാക്കും വരെ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചതുമില്ല. കോട്ടയം land of ' latex and letters ' ആകുന്നതിനും വളരെ മുൻപാണിതെന്നോർക്കണം. 1935 മുതല്‍ 1984 വരെയുള്ള കാലഘട്ടം റേഡിയോയുടേതായിരുന്നെങ്കിലും വിരലില്‍ എണ്ണാവുന്ന വീടുകളിലേ റേഡിയോ ഉണ്ടായിരുന്നുള്ളൂ. അക്കരെയുള്ള പ്രഭ ആശാന്റെ വീട്ടില്‍ നിന്ന് "വയലും വീടും" ഇക്കരെമാലിയിലും എത്തുമായിരുന്നു. അതിനും വളരെക്കാലങ്ങള്‍ക്കു ശേഷമായിരുന്നു പ്രഭാതഭേരിയുടെ വരവ്. രാത്രിയിലെ റേഡിയോ നാടകോത്സവങ്ങളും , ചലച്ചിത്ര ഗാനങ്ങളുടെ പരിപാടിയായ രഞ്ജിനിയും മുടക്കമില്ലാതെ കേള്‍ക്കുന്ന ആ കാലത്തുതന്നെയായിരുന്നു വാരികകളുടെ വരവ്.
എണ്പതുകളുടെ തുടക്കത്തിലാണീ അക്ഷര വിപ്ലവം ഞങ്ങളുടെ കൊച്ചു നാട്ടിൽ തുടങ്ങുന്നത് എന്ന് പറയാം. നസ്രാണി ദീപികയും മനോരമയും മാധ്യമ സംസ്കാരത്തിന്റെ ഭാഗമായിട്ടപ്പോഴേക്കും ഏതാണ്ട് നൂറു വർഷങ്ങൾ പിന്നിട്ടിരുന്നു. സാമാന്യ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലാനും അവരുടെ ഹൃദയത്തിൽ മാറ്റത്തിന്റെ ചിന്തകൾക്കായുള്ള വിത്തുകൾ പാകാനും അത്തരമൊരു മാധ്യമ സംസ്കാരത്തിന് കഴിഞ്ഞു. അക്ഷരാഭ്യാസം പോലും നന്നേ കുറവായിരുന്ന ഒരു ജനതയുടെ വായനാശീലത്തിന്റെ അടിത്തറയും ഇതേ മാധ്യമങ്ങൾ തന്നെ.

തങ്കചേച്ചിക്ക് വായന എവിടുന്നു കിട്ടിയെന്ന ചോദ്യത്തിനുത്തരമില്ല. വായനശാല പള്ളിക്കൂടം വരുന്നതിനും മുൻപായിരുന്നു കാവുണ്ടയില്‍ നിന്നും തങ്കച്ചേച്ചി വിവാഹം കഴിച്ചു കുടുംബത്തേക്കെത്തിയത്. കാവുണ്ടയിലെ മൂന്ന് സ്ത്രീകളും സാമാന്യം വിവരമുള്ളവരായിരുന്നു, തങ്കച്ചേച്ചിയും അങ്ങിനെതന്നെ.കർക്കിടക മാസത്തിലെ രാമായണം വായനയും രാത്രിയിലെ മഹാഭാരതം വായനയുമല്ലാതെ സചിത്ര വാരികകളിലേക്കു എന്നാണു ആ വായനയെത്തിയത് എന്ന് നല്ല നിശ്ചയം പോരാ. പകലത്തെ കന്നുകാലി നോട്ടവും നെല്ലുകുത്തും നല്ല അദ്ധ്വാനമുള്ള പണികളാണെങ്കിലും അതൊന്നും വായനയെ ബാധിച്ചിരുന്നില്ല. രാമായണമാസത്തിൽ ഓരോരോ ദിവസവും വായിച്ചു തീർക്കേണ്ട കാണ്ഡങ്ങളെ കുറിച്ചും അവർക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു.
മാടവനയിലെ മുരളിച്ചേട്ടൻ കോട്ടയത്ത് നിന്ന് കൊണ്ട് വരുന്ന വാരികയുടെ കോംപ്ലിമെന്ററി കോപ്പികളിൽ നിന്ന് തന്നെ ആയിരിക്കണം അത്തരം ഒരു വായനാശീലം തുടങ്ങിയിട്ടുണ്ടാവുക. എന്റെ ഓർമയിൽ ,ഒരു രൂപയായിരുന്നു അന്ന് അത്തരം വാരികകളുടെ വില. വില കൊടുത്തു വാങ്ങുക എന്നത് അവിടത്തെ ആളുകളുടെ സാമ്പത്തിക ശാസ്ത്രമനുസരിച്ചുള്ള മാസ ചെലവ് കണക്കു കൂട്ടലുകളിൽ പെടില്ല. കിഴക്കേ നടയിലെ ചായക്കടയിൽ നിന്നോ പടിഞ്ഞാറേ നടയിൽനിന്നോ ഉള്ള പത്രം വായന തന്നെ ധാരാളമല്ലേ ? രാവിലെ വായിച്ചാലും, വൈകിട്ടായാലും പത്രത്തിന്റെ ഉള്ളടക്കം മാറുന്നുമില്ല എന്നൊരു ന്യായവും!മുരളിച്ചേട്ടൻ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ ആയിരുന്നതുകൊണ്ട് കോട്ടയത്ത് നിന്നിറങ്ങുന്ന ഒരു മാതിരി വാരികകളുടെയെല്ലാം കോംപ്ലിമെന്ററി കോപ്പി കിട്ടും. മുടക്കം വരുത്താതെ എത്തിച്ചാൽ കുറെയേറെ പേർക്ക് വായിക്കുകയും ചെയ്യാം. തങ്കചേച്ചിയിൽ തുടങ്ങുന്ന വായന മൂപ്പുമുറയനുസരിച്ചു ചെറു ബാല്യക്കാരിൽ വരെയെത്തും " വല്യമ്മായി മാടവന പോയോ " എന്നോ " മംഗളം വന്നോ " എന്നൊക്കെയുള്ള ചോദ്യങ്ങൾ വൈകുന്നേരങ്ങളിൽ അങ്ങിങ്ങു കേട്ടിരുന്നു. പകലത്തെ പണി കഴിഞ്ഞു ആറ്റിൽ കുളിച്ചു മടങ്ങുമ്പോഴേക്കും കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞു മുരളിച്ചേട്ടൻ എത്തിയിട്ടുണ്ടാവും. പടിക്കൽ വല്യമ്മായിയുടെ തലവെട്ടം കണ്ടാൽത്തന്നെ വാരിക ആരെങ്കിലും കൈയിലെത്തിക്കും. ഉത്സവക്കാലമായാൽ മാത്രമേ പതിവ് തെറ്റൂ. അമ്പലത്തിലെ കഴകമോ പുറത്തെവിടെയെങ്കിലും മേളമോ ഉണ്ടെങ്കിൽ മുരളിച്ചേട്ടൻ മുടക്കമാക്കും. തങ്കച്ചേച്ചിക്കു മാത്രമല്ല വല്ലാത്ത വിമ്മിഷ്ടമാണ് ആ ചെറിയ ഇടവേള കഴിച്ചുകൂട്ടാൻ.
കോട്ടയം വാരികകൾ എന്നാൽ പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച "മ" പ്രസിദ്ധീകരണങ്ങൾ തന്നെ. "മ" വാരികകളായിരുന്നു മുൻപന്തിയിൽ എന്നേയുള്ളൂ. ആ ജനുസ്സിൽ മറ്റു വാരികകളും ഉണ്ടായിരുന്നു- ജനനി, കണ്മണി,പൗരധ്വനി, സഖി, ചെമ്പകം ,മാമാങ്കം എന്നിവയ്ക്കും ഏതാണ്ട് ഒരേ മുഖവും ഉള്ളടക്കവും തന്നെയായിരുന്നു. അക്കൂട്ടത്തിൽ പ്രധാനി "മംഗളം " തന്നെ. വാരിക തുടങ്ങിവച്ച എം.സി. വർഗീസ് സ്വപ്നത്തിൽ പോലും നിരുവിച്ചുകാണില്ല ഇങ്ങനൊരു വിജയം! മനോരമയും, മനോരാജ്യവും ഒട്ടും പിന്നിലായില്ല. ഉദ്വേഗഭരിതമായ തുടരനുകൾ തങ്കചേച്ചിയെപ്പോലുള്ള വായനക്കാരെ മുൾമുനയിൽ നിർത്തി. അഴകളവുകളില്‍ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ ഇപ്പോഴത്തെ സീരിയലുകളെക്കാള്‍ കഥയെ മനസ്സില്‍ നിര്‍ത്തി.കനത്ത മേയ്ക്കപ്പും കടുത്ത നിറങ്ങളും പുകപിടിപ്പിക്കാത്ത സുന്ദരങ്ങളായ ചിത്രങ്ങള്‍. അന്നത്തെ പെണ്മണികളുടെ ആടയാഭരണങ്ങളെയും ഫാഷനെയും ആ ചിത്രങ്ങള്‍ സ്വാധീനിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.
എന്റെ അവധിക്കാല വായനകളില്‍ "മ" പ്രസിദ്ധീകരണങ്ങള്‍ ഇടം പിടിക്കുന്നതും ആ കാലയളവിലാണ്. പഴയലക്കങ്ങള്‍ ഒന്നു വിടാതെ കെട്ടായി എടുത്തു കൊണ്ടു വന്നാണ് വായന. വൈകിട്ട് കുളിക്കാന്‍ പുഴയിലേക്ക് പോകും വഴി വായന എന്തായി എന്ന് ചോദിയ്ക്കാന്‍ ഏറെ പേര്‍. കഥകളില്‍ നിന്ന് കഥകളിലേക്ക് പറന്ന അവധിക്കാലങ്ങള്‍.
അവധിക്കാലരസങ്ങള്‍ പിറകിലുപേക്ഷിച്ചു തന്നെയാണ് മടങ്ങിപ്പോക്ക്. അത്തരം കഥകള്‍ക്കും വാരികകള്‍ക്കും വീട്ടില്‍ പ്രവേശനമുണ്ടായിരുന്നില്ല. ആഢ്യത്വമുള്ള കലാകൌമുദി , മാതൃഭൂമി , ഭാഷാപോഷിണി മുതലായ പ്രസിദ്ധീകരണങ്ങള്‍ക്കേ അവിടെ വായനാനുവാദം ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് വായന മറ്റു പ്രസിദ്ധീകരണങ്ങളിലേക്ക് മാറിയെങ്കിലും ജനപ്രിയസാഹിത്യത്തിന്റെയും നോവലിസ്റ്റുകളുടെയും പങ്കും അടയാളപ്പെടുത്തേണ്ടതു തന്നെയാണ്.

അത്ര ഗൌരവതരമല്ലാത്തതെങ്കിലും വായനയെ പ്രണയിച്ച ഒരു തലമുറ പതിയെ അപ്രത്യക്ഷമായിത്തീര്‍ന്നു. ഒരേ നോവലിസ്റ്റ് പല പേരുകളില്‍ പല വാരികകളില്‍ എഴുതിയിരുന്ന കാലം മാറി. അല്പം പൊടിഞ്ഞു തുടങ്ങിയ, മഞ്ഞനിറം പടര്‍ന്ന , പുറം ചട്ടയില്ലാത്ത ബുക്കുകളുള്ള ഗ്രാമീണ ഗ്രന്ഥശാലകളും അന്യം നിന്നു പോയിരുന്നു . വല്ലാത്ത ഇല്ലാത്തിരക്കുകളില്‍ വായനയെക്കാള്‍ ടെലിവിഷനിലെ തുടരനുകള്‍ സ്ഥാനം പിടിച്ചുതുടങ്ങിയ ഒരു മാറ്റക്കാലം.
മുരളിച്ചേട്ടന്‍ സുഖമില്ലാതെ വോളന്‍ടറി റിട്ടയര്‍മെന്റ്റ് എടുത്തു. വാരികകളുടെ വരവും നിലച്ചു. അതിനും മുന്നേ വാരികകള്‍ പലതും പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു.കാലം മറ്റെല്ലാത്തിനെയും പോലെ തങ്കച്ചേച്ചിയേയും മാറ്റി . പ്രായാധിക്യം ,കാഴ്ചക്കുറവ് എല്ലാം വായന ബുദ്ധിമുട്ടുള്ളതാക്കിയിട്ടുണ്ടാവും . പഴയത് പോലെ ഓടിച്ചാടി നടക്കാനൊന്നും വയ്യ. ഒടുവില്‍ കാണുമ്പോള്‍ സീരിയലുകളായിരുന്നു സംസാരവിഷയം. മനോരമ വാരിക വാങ്ങുന്ന പതിവൊന്നും നിര്‍ത്തിയിട്ടില്ല. പക്ഷേ അക്ഷരങ്ങളേക്കാള്‍ കാഴ്ചയാണിപ്പോള്‍ കണ്ണിനു പത്ഥ്യമാവുന്നത് .
മനോരമയില്‍ എഴുതുന്ന ചേതന്‍ ഭഗത്തിനെക്കുറിച്ചു ചോദിച്ചാലോ എന്നോര്‍ത്തതാണ്. പാതി വഴിയില്‍ ചോദ്യം വിഴുങ്ങി. ശൈലിയും പ്രമേയവുമൊക്കെ പഴയ പൈങ്കിളി തന്നെയെങ്കിലും ഹാഫ് എ ഗേള്‍ ഫ്രണ്ടും , വണ്‍ ഇന്ത്യന്‍ ഗേളും ആയമ്മയ്ക്ക് ദഹിക്കാനിടയില്ലെന്നു തോന്നി. തലമുറകളുടെ ദൂരം ഒരു പക്ഷെ ചേതന്‍ ഭഗത്തിന്റെ നായികമാരെ തങ്ക ചേച്ചിയില്‍ നിന്നും അകറ്റി നിര്‍ത്തിയാലോ ? അതേതായാലും വേണ്ട. എന്തായാലും പഴയ ചേതന്‍ ഭഗത്തുമാരായിരുന്ന മാത്യു മറ്റത്തെയും , സുധാകര്‍ മംഗളോദയത്തെയും , ജോയ്സിയേയും മാത്രം അറിഞ്ഞ് തങ്ക ചേച്ചി യാത്രയായി. ശരിക്കുമുള്ള ചേതന്‍ ഭഗത്തിനെ അറിയാതെ പോയത് ഒരു നഷ്ടമൊന്നുമല്ല, ആണോ?

No comments:
Post a Comment