കമലാ സ്റ്റോറിലെ വൃദ്ധന്‍
*******************************
തെക്കേ വീഥിയിലെ തിരക്കേറിയ തെരുവിലാണ് കമലാ സ്റ്റോര്‍. എളുപ്പത്തില്‍ മുകളിലേക്കും താഴേക്കും ഊർത്തി മാറ്റാവുന്ന ഇരുമ്പ് ഷട്ടറുകളുടെ സ്ഥാനത്ത് പഴയ വിജാഗിരികള്‍ പിടിപ്പിച്ച രണ്ടായി മടക്കാവുന്ന, തടികൊണ്ടുള്ള വാതില്‍ പാളികള്‍ ഉള്ള പഴയ ഒരു കട. സ്റ്റോര്‍ എന്ന് തുണിക്കടക്ക് പേരു അടുത്തയിടയൊന്നും കേട്ടതായി ഓര്‍മിക്കുന്നില്ല . ടെക്സ്റ്റയില്‍സ്, ഫാബ്രിക്സ് എന്നൊക്കെ വളരെപണ്ടേ തുണിക്കടയുടെ പേരുകള്‍ ജ്ഞാനസ്നാനപ്പെട്ടിരുന്നുവല്ലോ .
പത്തു മണിയാകുമ്പോഴേക്കും ഒരുമാതിരിപ്പെട്ട കടകളില്‍ വ്യാപാരം തുടങ്ങിയിട്ടുണ്ടാകും. എനിക്കാവട്ടെ അപ്പോഴേക്കും വീട്ടുപണിയൊതുക്കി പുറത്തേക്കു പോകാനുള്ള സാവകാശവും കിട്ടും. ഇതിപ്പോള്‍ പതിനൊന്നായിട്ടും കതകുകള്‍ തുറക്കാന്‍ ആരംഭിക്കുന്നതെയുള്ളൂ. ബ്ലൌസ് തയിക്കാനുള്ള തുണികള്‍ കമലാ സ്റ്റോറില്‍ നിന്ന് വാങ്ങു എന്നു അയല്‍ക്കാരി നിര്‍ബന്ധിച്ചു പറഞ്ഞതുകൊണ്ടാണിവിടേക്ക് തന്നെ വന്നത്. ചിലരുടെ നിർബന്ധങ്ങൾ തടുക്കാൻ വയ്യാത്തവയാണ്.അല്ലെങ്കില്‍ ഇത്ര തിരക്കുള്ള തെരുവില്‍, വണ്ടി പോലും പണിപ്പെട്ടു വയ്ക്കാന്‍ വിഷമിച്ചു വരേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.അത്യാവശ്യം പുതിയ കടകൾ പഴയകടത്തെരുവുകളിൽ നിന്നും അല്പം മാറി ,പാർക്കിങ്ങിനുള്ള ഇടവും വിട്ട് പരിഷ്കരിച്ച രൂപഭാവങ്ങളും പേരുമായി ആരംഭിച്ചിട്ടുമുണ്ട്. ആനന്ദം, ശ്രീ സിൽക്‌സ് , മഹാരാജ ഫാഷൻസ് എന്നൊക്കെയുള്ള പേരുകൾക്കുമുണ്ട് പുതുമയുടെ ആകർഷണീയത. ഒരേ തരത്തിലുള്ള സാരികൾ അല്ലെങ്കിൽ പാന്റും ഷർട്ടും യൂണിഫോമായി ധരിച്ച സെയിൽസ് യുവതീയുവാക്കൾ എന്തും വാങ്ങിപ്പിക്കാൻ പോക്കറ്റിനെ പാകപ്പെടുത്തുന്ന തന്ത്രം അറിയുന്നവർ കൂടിയാവുമ്പോൾ പറയുകയും വേണ്ട. അതൊക്കെ വേണ്ടെന്നു വെച്ചിട്ടാണീ മോടിയില്ലാത്ത കടയിലേക്ക്.
അല്പം പ്രായമായ ഒരാൾ കൊളുത്തുകളുള്ള നീളൻ ഇരുമ്പു കമ്പികള്‍ കൊണ്ടു തട്ടുകള്‍ മടക്കി മച്ചിലേക്ക് ഉയര്‍ത്തി വയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ ഞാനവിടെ എത്തുമ്പോൾ .മണി പതിനൊന്നു കഴിഞ്ഞിട്ടുണ്ടാവണം. വണ്ടിയൊതുക്കാനുള്ള സ്ഥലം തീരെ ഇല്ല കടയുടെ മുന്നില്‍. ഒരോരത്ത് അടുക്കി വച്ച സൈക്കിളുകള്‍,പഴയ കരിപ്പച്ച കളറുള്ള ഹെർകുലിസ്, അറ്റ്‌ലസ്, സൈക്കിളുകളുടെ ഗണത്തില്‍ പെട്ടതാവണം. പരസ്യ ബോര്‍ഡ് പോലെ ഹാൻഡിലിനെ ബന്ധിപ്പിക്കുന്ന ബാറില്‍ കമല സ്റ്റോര്‍ എന്നെഴുതിയ റെക്സിന്‍ തയ്ച്ചു പിടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് പത്തെണ്ണമെങ്കിലും കാണും. ഇപ്പോഴാരാണോ ഇത്രയും സൈക്കിളുകള്‍ ഉപയോഗിക്കുന്നത്? ടി വി എസ് ഫിഫ്ടിയില്‍ കുറഞ്ഞ ഒന്നിനെ ഇരുചക്രത്തിൽ കാണാന്‍ എളുപ്പമല്ല. ഒറ്റക്കും തെറ്റക്കും വൈകുന്നേരം നിരത്തുകളില്‍ സൈക്കിളോടിക്കുന്ന വയസ്സന്മാരെ കാണാറുണ്ട്. പകലത്തെ പണി കഴിഞ്ഞു ആഞ്ഞു ചവുട്ടി വീടെത്താന്‍ തത്രപ്പെടുന്നവര്‍. ഈ തുണിക്കടയില്‍ ഇത്രയും സൈക്കിളുകള്‍ ഓടിക്കുന്നവരുണ്ടോ ആവോ ! അതോ വയസ്സന്മാരാണോ കൂടുതൽ?എനിക്ക് വയസ്സാവുന്നുണ്ടെന്നു സൗകര്യപൂർവം മറന്നാണ് അങ്ങിനെ ചിന്തിച്ചത്.
ഇപ്പോഴത്തെ സെയിൽസുകാരുടെ കണ്‍സെപ്റ്റ് പ്രകാരം ബൈക്കോ, സ്കൂട്ടിയോ അത്യാവശ്യമാണ്. സ്‌കൂട്ടർ സൈക്കിളുകളുടെ അടുത്ത് വയ്ക്കാൻ തോന്നിയില്ല, എങ്ങാനും ഒന്ന് തെറ്റിയാൽ എല്ലാം കൂടി മറിഞ്ഞടിച്ചു വീണാലോ. രണ്ടാമതൊന്നു ചിന്തിച്ചാൽ കടയ്ക്കുള്ളിലേക്ക് കടന്നില്ലെങ്കിലോ എന്ന് ഭയന്ന് മുന്നോട്ടു നടന്നു. പടി കയറിയപ്പോൾ പൂജയുടെ ഭാഗമായ സാമ്പ്രാണി പുകയ്ക്കുന്നതേയുള്ളൂ.

ഒന്നറച്ചു നിന്നപ്പോൾ, കൗണ്ടറിൽ നിന്നും ഒരാൾ "ഒരു നിമിഷം കാക്കൂ" എന്ന് നല്ല ചിരിയോടെ..
അപ്പോഴാണ് കൗണ്ടറിലെ മേശ ശ്രദ്ധിച്ചത്. വലതു വശത്തായി ചില്ലു പതിച്ച മേശ, പ്രൊപ്രൈറ്റർ എന്നെഴുതിയ ചെറിയൊരു ബോർഡ് മേശമേൽ. മേശയുടെ ഇരിപ്പിടത്തിനു പിന്നിൽ പല നിറത്തിലുള്ള കല്ലുകൾപതിപ്പിച്ച വെങ്കിടാചലപതിയുടെ ചില്ലിട്ട ഫോട്ടോ. പലതരം ബൾബുകൾ മിന്നുകയും തെളിയുകയും ചെയ്യുന്നുണ്ട്. ചിത്രത്തിൽ അരളിയും, തുളസിയും ചേർത്ത് പിന്നിയ മാല. മുന്നിലുള്ള സ്റ്റാൻഡിൽ കെടാവിളക്ക് , പുകയുന്ന സാമ്പ്രാണി തിരി, വെള്ളം നിറച്ച ചില്ലു ഗ്ലാസിൽ ഒരു ചെറുനാരങ്ങാ എന്നിവ..മേശമേൽ മഞ്ഞൾ, കുങ്കുമം, കളഭം ഇവ വെള്ളിക്കിണ്ണത്തിൽ. അടുത്തൊരു തട്ടത്തിൽ കുറച്ചു മുല്ലമാല. കടയിൽ വരുന്ന സ്ത്രീകൾക്ക് കൊടുക്കാനുള്ളതാണത്. ഇപ്പോഴും ഇങ്ങനൊക്കെയുണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ മേശക്കരികിൽ ഇരുന്ന അലക്കിത്തേച്ച വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ അകത്തേക്ക് പോവാൻ അനുവാദം തന്നു.
തികച്ചും അപരിചിതമായ ലോകത്തേക്കെന്ന വണ്ണം അകത്തേക്ക് കടന്നപ്പോൾ ശ്രദ്ധിച്ചത് കടയിൽ സാധനമെടുത്തു കൊടുക്കുന്നവരെയാണ്. എല്ലാവര്ക്കും വേഷം വെള്ള ഷർട്ടും മുണ്ടും, സ്ത്രീകൾ ആരും തന്നെയുണ്ടെന്ന് തോന്നിയില്ല. ചെറുപ്പക്കാരെയും കണ്ടില്ല, അല്പം പ്രായമായവർ. ഒരു പക്ഷെ കടയിൽ ജോലിക്ക് ആദ്യമായി വന്നപ്പോൾ അവർ ചെറുപ്പക്കാരായിരുന്നിരിക്കാം. പിന്നീട് മറ്റു ജോലികളിലേക്ക് മാറാതെ ഇവിടെ തന്നെ നിന്നിട്ടുമുണ്ടാവും. എന്റെ ആവശ്യം ഒരു പടി പുറകിലുള്ള തലമുറയോടെങ്ങിനെ പറയും , പറഞ്ഞാലും മനസ്സിലാവുമോ എന്നൊരു ചിന്താക്കുഴപ്പവും തോന്നാതിരുന്നില്ല.

കൈയിലുണ്ടായിരുന്ന സാരി ആദ്യം കണ്ടയാളിനെ ഏൽപ്പിച്ച് ബ്ലൗസിനുള്ള തുണിയെന്നു പറഞ്ഞപ്പോൾ " റ്റു ബൈ റ്റു ബ്ലൗസ് തുണി കാണിക്കൂ " എന്ന് അങ്ങേത്തലക്കലുള്ള ആളിനോട് അയാൾ ഉറക്കെ പറഞ്ഞു. കടയുടെ മറ്റേ അറ്റം വരെ കൂടെ വരാനൊന്നും അയാൾ മിനക്കെട്ടില്ല. ഇതല്ലാതെ മറ്റെന്തെങ്കിലും വേണോ എന്നന്വേഷിച്ചുമില്ല.
പുറത്തു നിന്നും കാണും പോലെയല്ല, അകത്തേക്ക് നല്ല നീളമുള്ള കടയാണ്. വേണ്ടതെന്താണെന്ന് അങ്ങറ്റം ചെന്ന് പറയാൻ ഉറപ്പിച്ചു. നല്ല തെളിഞ്ഞ മുഖമുള്ള, സെയിൽസ്മാൻ എന്ന് വിളിക്കാനാവാത്ത ഒരാൾ. വൃദ്ധൻ എന്നെങ്ങിനെ പറയും?പക്ഷെ അയാൾക്ക് 65 മുകളിൽ പ്രായം കാണും, തീർച്ച .ഒരു പക്ഷെ എഴുപത്തിനു മുകളിലുമാവാം. ഇങ്ങോട്ടുള്ളതിനേക്കാൾ ഭവ്യതയോടെ ഞാൻ ചോദിച്ചു " സാരിക്കു കോട്ടൺ ബ്ലൗസ് വേണം , പ്രിന്റുള്ളത്. ടു ബൈ ടു വേണ്ട."

"ഇതിനു ടു ബൈ ടു തുണിയേ ചേരൂ. പൂക്കളുള്ള തുണികളൊക്കെ പഴയ കാലത്തല്ലേ ?"
"എനിക്ക് വേണ്ടത് ചുവപ്പും പച്ചയും പൂക്കളും ഇലകളുമുള്ള തുണിയാണ്, ദാ അവിടെ മുകളിലത്തെ നിരയിൽ ഇടത്തേയറ്റത്തു കാണുന്നുണ്ടല്ലോ.അതെടുത്തു തരൂ"
അത് പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കിയത്. നരച്ചു തുടങ്ങിയ കണ്ണുകളിലെ തിളക്കം എന്നിൽ എന്തോ തിരയുകയായിരുന്നോ?
" എന്റെ മകളും നിങ്ങളെപ്പോലെ തന്നെയായിരുന്നു , ഏതു വേണമോ തറപ്പിച്ചു വേണമെന്ന് പറയുന്നവൾ. ഞാനെടുത്തു തരാം . പക്ഷെ പൂക്കളേക്കാൾ ആ സാരിക്ക് ചേരുന്നത് പുള്ളികളുള്ള തുണിയാണ്".
" എന്റെ മകളും നിങ്ങളെപ്പോലെ തന്നെയായിരുന്നു , ഏതു വേണമോ തറപ്പിച്ചു വേണമെന്ന് പറയുന്നവൾ. ഞാനെടുത്തു തരാം . പക്ഷെ പൂക്കളേക്കാൾ ആ സാരിക്ക് ചേരുന്നത് പുള്ളികളുള്ള തുണിയാണ്".
എന്റെ തിരഞ്ഞെടുക്കലിനെ ഗൗനിക്കാതെ താഴേക്കുള്ള ഗോവണിപ്പടികൾ ചൂണ്ടിക്കാണിച്ചു അയാൾ പറഞ്ഞു, "അവിടെ വേറെയും തുണിത്തരങ്ങളുണ്ട് , ഒന്ന് വന്നു നോക്കൂ."
താഴേക്കുള്ള കുത്തനെയുള്ള പടികൾ അയാളോടൊപ്പം ഇറങ്ങുമ്പോൾ വശങ്ങളിൽ നിരത്തിയടുക്കിയ പല വർണ്ണങ്ങളിലുള്ള തുണിത്തരങ്ങൾ കണ്ടു. അതിൽ നിന്ന് അയാൾ ഒരു പുള്ളികളുള്ള ചുരുൾ തിരഞ്ഞെടുത്തുകൊണ്ട് പറഞ്ഞു " ഇതാണ് നിങ്ങൾക്ക് ചേരുക. കയറിവരുമ്പോൾ വാതിലിൽ തന്നെ ഇവിടുത്തെ തയ്യൽക്കാരൻ ഇരിക്കുന്നുണ്ട് , നല്ലവണ്ണം തയ്ക്കും ,എന്റെ മകൾക്കുള്ള ബ്ലൗസുകളും പേരക്കുട്ടിക്കുള്ള കുപ്പായങ്ങളും അയാളാണ് തയ്ക്കുന്നത് .അവിടെ കൊടുത്താൽ മതി ."
ഇത്രയും കേട്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല " മകൾ എവിടെയാണ്? അടുത്താണോ വിവാഹം കഴിപ്പിച്ചിരിക്കുന്നത് ?"
അയാൾ അതിനുത്തരം പറയാൻ മിനക്കെട്ടില്ല. പേരക്കുട്ടിയുടെ പുള്ളിയുടുപ്പുകളെപ്പറ്റിയും അത് തയ്‌ക്കുന്ന വിധത്തെപ്പറ്റിയും പറയാൻ തുടങ്ങി. ചോദിക്കുന്നതിനല്ല ഉത്തരം. അസമയത്തെ അയാളുടെ സംസാരം എന്നെ ശ്വാസം മുട്ടിക്കും പോലെ തോന്നിത്തുടങ്ങിയിരുന്നു. പടിക്കെട്ടുകളിലെ തുണിത്തരങ്ങളുടെ ഗന്ധവും മന്ത്രണം പോലെയുള്ള അയാളുടെ ശബ്‌ദവും കൂട്ടിക്കുഴഞ്ഞപ്പോൾ, എന്ത് കൊണ്ടോ എന്റെ തൊണ്ട വരളുന്നുണ്ടായിരുന്നു.

എത്ര വേണമെന്ന് അളവ് പറയാതിരുന്നിട്ടും , ഏതു വേണമെന്ന് തിരഞ്ഞെടുക്കാതിരുന്നിട്ടും പുള്ളികളുള്ള തുണി അയാൾ ബ്ലൗസിനായി മുറിച്ചു കഴിഞ്ഞിരുന്നു. എന്റെ കൈയിലേക്ക് തന്നു കൊണ്ട് പിറുപിറുക്കുന്ന പോലെ അയാൾ പറഞ്ഞു " പേരക്കുട്ടിയേയുള്ളൂ ബാക്കി, അവളുടെ അമ്മ പോയി, കുട്ടീടെ അച്ഛൻ തന്നെ, മണ്ണെണ്ണയൊഴിച്ച് , രണ്ടാളും പോയി..നിങ്ങളെ കണ്ടപ്പോൾ അവൾ മനസ്സിൽ വന്നു അതോണ്ടാ. അവൾക്കിഷ്ടാ പുള്ളികളുള്ള തുണി. ഇത് വച്ചോളു , നിങ്ങൾക്കും ഇഷ്ടമാവും. "
അയാൾ തന്ന തുണി പതിയെ എന്റെ കൈ വിരലുകളെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു. ചുറ്റും മണ്ണെണ്ണയുടെ ഗന്ധംഎന്നെ പൊതിയുന്നതായി തോന്നി , ദേഹത്തൊക്കെ വല്ലാതെ ചൂട് പടരും പോലെ, വളരെ പണിപ്പെട്ട് അയാളുടെ മുഖത്തേക്ക് നോക്കി, നനവുള്ള കണ്ണുകൾ, പിന്നീടൊരു വട്ടം കൂടി നോക്കാൻ ആയില്ല, കാലുകൾ വലിച്ചു വച്ച് കൗണ്ടറിലേക്ക് , നടന്നെത്താൻ പറ്റാത്ത ദൂരമായി തോന്നുന്നുണ്ടായിരുന്നു. വീടെത്തിയിട്ടു വേണം തണുത്തവെള്ളത്തിൽ കുളിരുവോളം നിന്നാ പൊള്ളലിന്റെ വേവ് മനസ്സിൽ നിന്ന് അടർത്തിമാറ്റാൻ..
No comments:
Post a Comment