വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്നത് വളരെക്കാലമായി പതിവില്ല.രാവിലത്തെ ചെറു നടത്തം മഴ പലപ്പോഴായി മുടക്കിയപ്പോഴാണ് വൈകുന്നേരംഒന്ന് പുറത്തിറങ്ങാം എന്ന് തോന്നിയത്..തുടക്കം വല്ലാതെ ബോധിച്ചു, മോനെയും കൂടെക്കൂട്ടി,മരമല്ലിയുടെയും, ഇലഞ്ഞിയുടെയും സുഗന്ധം പഴയ നാട്ടുവഴിയിലൂടെയുള്ള നടത്തത്തെ ഓര്‍മ്മിപ്പിച്ചു.സന്ധ്യ കനത്തു തുടങ്ങിയിരുന്നതിനാല്‍ അല്പമൊന്നു ശ്രദ്ധിച്ചായിരുന്നു നടത്തം.ഇഴജന്തുക്കളെ പണ്ടേ ഭയമാണ്, മാത്രമല്ല ഇവിടെ ധാരാളമുണ്ട്.വഴിവിളക്കുകള്‍ പണിമുടക്കുന്നത് പതിവാണെന്നപ്പോഴാണ് ഓര്‍ത്തത്. പണ്ടൊന്നും ഭയമുണ്ടായിരുന്നില്ല.മോനെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു കൈയിലുള്ള പിടി മുറുക്കി..അവനു നടത്തം ഇഷ്ടപ്പെട്ടു തുടങ്ങിരിക്കുന്നു, ചോദ്യങ്ങളുടെ ശര വര്‍ഷം..ഉത്തരമുള്ളതും ഇല്ലാത്തവയും..ഇപ്പോഴത്തെ കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ കഴിയുക ബുദ്ധിമുട്ടാണ്..ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് അവന്‍ ഉത്തരമുണ്ടാക്കി തുടങ്ങിരിക്കുന്നു..
പിന്നില്‍ പതിഞ്ഞ ഒരു കാലടി ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്, ആരോ നടന്നു വരുന്നുണ്ട്. അല്പം വേഗത്തിലാണ്. അയാള്‍ കടന്നു പോകട്ടെ എന്ന് കരുതി വഴിയോതുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊപ്പമായി അയാള്‍.മോന്‍റെ തലയില്‍ ഒന്ന് തൊട്ടു പിന്നീട് ചോദിച്ചു" എങ്ങോണ്?" അവന്‍ വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് എന്നോടൊട്ടി..നമുക്ക് തിരിച്ചു വീട്ടിലേക്കു പോകാമെന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു..വല്ലാത്തൊരു ഭയം എന്നെ കീഴ്പെടുത്തിക്കഴിഞ്ഞിരുന്നു..നാട്ടുവഴിയുടെ സുഖവും കാറ്റിലെ സുഗന്ധവുമൊക്കെ നിമിഷങ്ങള്‍ കൊണ്ട് മനസ്സിന്‍റെയും ബോധമണഡലതിന്റെയും പടിയിറങ്ങി..അവിടെ ഭയം മാത്രമേയുണ്ടായിരുന്നുള്ളൂ..അയാള്‍ ആരോ ആവട്ടെ, ഞാന്‍ എന്തിനാണ് ഭയന്നത്? ഒരു കുശലത്തിനപ്പുറമൊന്നും അയാള്‍ ചോദിച്ചതുമില്ല..എന്നിട്ടും ഭയം, ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഭയം!
മനുഷ്യന് മാത്രമേ ഇങ്ങനെയൊരു വികാരം ഇത്ര തീവ്രമായി ഉണ്ടാവു എന്ന് തോന്നുന്നു..ഒരു ജീവിയും അതിന്റെ ജനുസ്സില്‍ പെട്ടതോ,മറ്റേതെങ്കിലും വര്‍ഗത്തില്‍ പെട്ടതോ ആയ ജന്തുവിനെ ഇത്ര തന്നെ ഭയന്നിട്ടുണ്ടാവില്ല.
ഓര്‍മ്മയിലുള്ള ബാല്യത്തിലും കൌമാരത്തിലും ഞാനും ഇത് പോലൊരു ഭയം അനുഭവിച്ചിട്ടില്ല.ലോകം വല്ലാതെ മാറിയിരിക്കുന്നു..ആദ്യം കുഞ്ഞുക്കള്‍ക്ക് പഠിപ്പിക്കുന്ന പാഠം അപരിചിതരോട് സംസാരിക്കരുത് എന്നാണു..എന്തിനെയും ഏതിനെയും ഭയക്കാനുള്ള ആദ്യപാഠങ്ങള്‍ കുത്തിവയ്ക്കപ്പെട്ടു വളരുന്ന ബാല്യം. എന്നാണിനിതൊരു ആറുതിയുണ്ടാവുക?
No comments:
Post a Comment