ഒരു വീട്ടമ്മയുടെ വേവലാതികള്‍..
തന്ജാവൂരില്‍ അത്ര മോശമല്ലാത്ത മഴ പെയ്തു രാവിലെ..ചന്നം പിന്നം പെയ്ത മഴയ്ക്ക് ഇന്ന് വീട്ടുവേലക്കാരിയുമായുള്ള അങ്കം അകമ്പടിയായി..രണ്ടു മാസം തികഞ്ഞില്ല അവരെത്തിയിട്ടു..ഏതാണ്ട് അമ്പതിന് മുകളില്‍ പ്രായം വരും..വൃദ്ധരെ കൊണ്ട് പണിയെടുപ്പിച്ച് കൂടാ എന്ന താക്കീതു വകവയ്ക്കാതെയയിരുന്നു അവരെ ജോലിക്ക് വച്ചത് . അതൊരു പ്രായമായി എനിക്ക് തോന്നിയതുമില്ല.. 40 തികഞ്ഞ എനിക്ക് പ്രായമായി എന്നിത് വരെ തോന്നിയിട്ടില്ല..നാളെ അമ്പതായാലും അങ്ങിനെ തന്നെയായവാനെ തരമുള്ളൂ...
അല്പം കൂടുതല്‍ സംസാരിക്കുമെന്നൊഴിച്ചാല്‍ വലിയ കുഴപ്പമൊന്നും തോന്നിയില്ല..പക്ഷെ ദിവസങ്ങള്‍ മുന്‍പോട്ടു പോയപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്..അവരുടെ കഥപുരാണം എന്റെ സ്വൈരത്തെ കെടുത്തി..ഒരുമാതിരി കരിയിലക്കിളികളുടെ ഇടതടവില്ലാത്ത ചിലക്കല്‍ പോലെ...കൂടുതലും ആത്മഗതങ്ങള്‍...ഏതാണ്ട് അടുത്തുള്ള മൂന്ന് നാല് സ്ഥലത്ത് താമസിക്കുന്നവരുടെയെല്ലാം ജീവചരിത്രം ഞാന്‍ പഠിക്കേണ്ടതായി വന്നു..ഇനി വരുന്ന ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞില്ലെങ്കില്‍ മുറുമുറുപ്പ്...ഞാനൊരു നല്ല ശ്രോതവാവാത്തത്തിന്റെ ഈര്‍ഷ്യ അവര്‍ പലവട്ടം പ്രകടിപ്പിക്കുകയും ചെയ്തു...ഒരു മാസം തികഞ്ഞപ്പോള്‍ സേവനം മതിയെന്ന് ഞാന്‍ വിനീതയായി അപേക്ഷിച്ചതാണ്..പക്ഷെ ആവലാതികള്‍ നിരത്തി അവര്‍ പിന്നെയും ഇടം നേടി..പക്ഷെ ഇന്നെന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിവസമായിരുന്നു...ഇടതടവില്ലാതെ സംസാരത്തിനും നാട് വര്‍ത്തമാനത്തിനും വിട..പുതിയ ആള്‍ നാളെ രംഗ പ്രവേശം ചെയ്യുന്നു..എങ്ങനാവുമോ ..എന്തോ..ദൈവം തുണ..
സ്സോ!!!എന്തെല്ലാമാണോ????
ReplyDelete