ഉരഗപുരാണം..
പാമ്പ് പുരാണം എന്നെഴുതി തുടങ്ങിയാലോ എന്നലോചിച്ചതാണ്..പക്ഷെ കേരളത്തിന്റെ പുതിയ പദപ്രയോഗങ്ങളില്‍ പാമ്പ് എന്നാല്‍ മറ്റു ചില അര്ത്ഥങ്ങളുമുണ്ടിപ്പോള് എന്നറിയുന്നു..ഏതായാലും നാനാര്ത്ഥത്തിനു പോകാതെ ശരിയായ പാമ്പിനെക്കുറിച്ച് ചിന്തിക്കാനപേക്ഷ...
മഴക്കാലം തുടങ്ങുമ്പോഴാണത്രേ പാമ്പുകള്‍ കൂടുതലും പുറത്തിറങ്ങുക.എന്തായാലും ആദ്യത്തെ മഴയ്ക്കാണ് ഇവിടെ അത് വിരുന്നിനെതിയത്..ഇനത്തില്‍ അണലി , അത്ര വലുതൊന്നുമല്ല, പെരുവിരലിന്റെ ഖനത്തില്‍ ഒന്നര അടി നീളത്തില്‍ നല്ല ശംഖുഅടയാളമിട്ട ഒരു സുന്ദരന്‍ ! സംപിന്റെ മൂടി പതുക്കെ ഒരു വശത്ത് നിന്നുയര്ത്തിയപ്പോഴായിരുന്നു മറു വശത്ത് ഒരനക്കം കണ്ടത്.ഇഴജന്തുക്കളെ എല്ലാം ഭയമായിരുന്നത് കൊണ്ട് കൂടുതല്‍ ചിന്തിക്കാതെ മൂടി കൈയില്‍നിന്ന് വിട്ടു.ഉറപ്പു വരുത്താന്‍ നോക്കിയപ്പോഴാണ് വിരുന്നുകാരനെ വ്യക്തമായി കണ്ടത്.തലയൊന്നു വെളിയില്‍ കാണിച്ചിട്ട് അത് മൂടിയുടെ അടിയിലേക്ക് പതുങ്ങി.അനങ്ങാന്‍ ശ്രമിച്ചിട്ട് അതിനു സാധിക്കാതെ വന്നപ്പോഴാണ് മൂടിയുടെ ഇടയില്‍ നടുഭാഗം കുടുങ്ങിയത്എനിക്ക് മനസ്സിലായത്.ആരെങ്കിലും മൂടി ഉയര്‍ത്തിയാലെ അതിനു നീങ്ങാനാവു.പക്ഷെ ,വെളിയില്‍ വന്നാലും ടാങ്കില്‍ വീണാലും എനിക്ക് പണിയാവുമെന്നത് കൊണ്ട് സഹായത്തിനാരെയെങ്കിലും വിളിക്കുന്നതാവും നല്ലതെന്ന് തോന്നി.
ആദ്യത്തെ കുറി വീണത് എന്റെ നായര്‍ക്കു തന്നെ! ഏതാണ്ട് 15 അടി ദൂരെ നിന്ന് നോക്കിയിട്ട് അദ്ദേഹം പിന്‍വാങ്ങി.വീണ്ടുവിചാരമില്ലാതെ എന്തേലും ചെയ്തു കുളമാക്കേണ്ട എന്ന് കരുതിയിട്ടുണ്ടാവും.

അയല്പക്കത്തുനിന്നു ആരെയെങ്കിലും വിളിക്കാമെന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് സൈക്കിളില്‍ അയാളുടെ വരവ്. അടുത്ത് പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വീട്ടിലെ വാച്ച്മാന്.അയാളെ ഞാന്‍ ദിവസവും കാണാറുണ്ട്, തമിള്‍ സ്റ്റൈലില്‍ കൊമ്പന് മീശയും നല്ല ഗൌരവവും! എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടിട്ടാവും അയാള്‍ സൈക്കിള്‍ പതിയെയാക്കി.പരിചയക്കേടോന്നും കാണിക്കാതെ ഞാന്‍ സഹായം അഭ്യര്‍ഥിച്ചു. അയാളുടെ ഗൌരവവും ഗാംഭീര്യവുമൊക്കെ മാറിയത് പെട്ടന്നായിരുന്നു. നനുത്ത സ്ത്രൈണശബ്ദത്തില്‍ അയാള്‍ പറഞ്ഞു 'അമ്മാ പാമ്പ് എനിക്ക് ഭയം ! വേരെയാരാവതെ പാരുന്കെ!" നിമിഷങ്ങള്‍ക്കുള്ളില്‍ അയാളെ പറ്റി എന്റെ മനസ്സിലുള്ള ചിത്രം മാറി..ഫിലിം സ്റ്റാര്‍ സൂര്യസ്റ്റൈലില് പിരിച്ചു വച്ച മീശയെവിടെ, പേടമാനിന്റെ പോലുള്ള നോട്ടമെവിടെ! മനസ്സിലെ ചില്ലിട്ടു വച്ച ഫയല്‍മാന്റെ ചിത്രം
തകര്‍ന്നു! കുറച്ചു സമയത്തേക്ക് പാമ്പും അതിന്റെ പൊല്ലാപ്പുകളും മനസ്സില്‍ നിന്നും എങ്ങോട്ടോ പോയി...പാമ്പിനെ ഉടനെ തുരത്തിയെങ്കിലും മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍! അതൊരു പക്ഷെ അയാളെ കാണുമ്പോള്‍ എന്റെ മുഖത്ത് വരുന്നുണ്ടാവും.എന്തായാലും പഴയ ഗൌരവമൊന്നുമില്ലാതെ ഒരു അയ്യോ പാവം മട്ടില്‍ പോകുന്ന അയാളെ കാണുന്നത് വിഷമം തന്നെ..ഒരു പാമ്പുണ്ടാക്കിയ വേദനകള്‍..വെറും വേദനയല്ല തീരാവേദനകള്‍!

ഹാ ഹ ഹാ!!!
ReplyDelete